തദ്ദേശം ചോദ്യോത്തരം
No. 64
ബി പി.എല്‍ പട്ടികയില്‍ ഉള്‍പ്പെടാത്ത ഒരു കുടുംബം റേഷന്‍ കാര്‍ഡ് മുതലായ ആവശ്യങ്ങള്‍ക്കായി ബി.പി.എൽ വിഭാഗത്തില്‍ പെടുന്നുവെന്ന് സാക്ഷ്യപത്രം നല്‍കുന്നതിന്റെ മാനദണ്ഡങ്ങള്എന്താണ്?
നിലവിലുള്ള ബിപിഎല്‍ പട്ടികയില്‍ ഉള്‍പ്പെടാത്ത എന്നാല്‍ പട്ടികയില്‍ ഉള്‍പ്പെടാന്‍
അര്‍ഹതയുള്ള കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ വിവിധ ക്ഷേമപ്രവര്‍ത്തനങ്ങളുടെ
ആനുകൂല്യം ലഭിക്കുന്നതിനും റേഷന്‍ കാര്‍ഡ് മുന്‍ഗണനാവിഭാഗത്തില്‍ PHH) ഉള്‍പ്പെ ടുത്തുന്നതിനും ബി.പി.എല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് ബി.ഡി.ഒ.മാരെയും
ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാരെയും മുനിസിപ്പൽ സെക്രട്ടറിമാരെയും
ചുമതലപ്പെടു ത്തിയിട്ടുണ്ട്. ഇപ്രകാരം സര്‍ട്ടിഫിക്കറ്റ് അനുവദിക്കുമ്പോള്‍ ഗ്രാമ പഞ്ചായത്തുകളിൽ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ മാരുടെ അന്വേഷണറിപ്പോര്‍ട്ട് പ്രകാരം നിലവിലുള്ള അര്‍ഹതാമാനദണ്ഡം ഉറപ്പുവരുത്തിവേണം സര്‍ട്ടിഫിക്കറ്റ് അനുവദിക്കേണ്ടത്.
അര്‍ഹതയുണ്ടോ എന്ന് അന്വേ ഷിക്കുമ്പോള്‍ ആദ്യം പരിശോധിക്കേണ്ടത് താഴെ പറയുന്ന
നെഗറ്റീവ് മാനദണ്ഡങ്ങള്‍ ബാധകമാണോ എന്നാണ്.
1)സര്‍ക്കാര്‍ ജീവനക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍ ജീവനക്കാര്‍, അദ്ധ്യാപകര്‍, പൊതുമേഖലാസ്ഥാപനങ്ങളിലെ ജീവനക്കാര്‍, സഹകരണസ്ഥാപനങ്ങളിലെ ജീവനക്കാര്‍
2)സര്‍ക്കാര്‍ സര്‍വീസ് പെന്ഷണര് മാര്‍ അര്‍ദ്ധ സര്‍ക്കാര്‍,എയ്ഡഡ്സ്ഥാപനങ്ങളിലെ പെന്ഷ ണര്‍മാര്‍ സഹകരണസ്ഥാപനങ്ങളിലെ പെന്‍ഷണര്‍മാര്‍
3) സ്വകാര്യമേഖലയില്‍ സ്ഥിരം ശമ്പളം പറ്റുന്ന ജീവനക്കാര്‍ ( പരമ്പരാഗത തൊഴില്‍
മേഖലയിലെ സ്ഥാപനങ്ങള്‍ ഒഴികെ)
4) വിദേശരാജ്യങ്ങളില്‍ ജോലി ചെയ്യുന്നവര്‍
5) ആദായനികുതി ഒടുക്കുന്നവര്‍
6)സ്വന്തമായി ഒരു ഏക്കറിന് മേല്‍ ഭൂമിയുള്ളവര്‍
7) സ്വന്തമാ യി ആയിരം ചതുരശ്ര അടിക്കുമേല്‍ വിസ്തീര്‍ണ്ണമുള്ള വീടോ ഫ്ലാറ്റോ ഉള്ളവര്‍
8) നാല് ചക്രവാഹനം സ്വന്തമായുള്ളവര്‍
മേല്‍ പറഞ്ഞവയില്‍ ഏതെങ്കിലും ഒന്ന് ബാധകമായവര്‍ ഉള്ള കുടുംബം ആണെങ്കില്‍
ബി.പി.എല്‍ ആയി പരിഗണിക്കാന്‍ പാടുള്ളതല്ല.
മേല്പറഞ്ഞവ ബാധകമാകുന്നില്ലെങ്കില് മാത്രം താഴെ പട്ടികയില്‍ ചേര്‍ത്തി ട്ടുള്ള 15 ദാരിദ്ര്യസൂചകങ്ങളും അവക്കുള്ള മാര്‍ക്കും പരിശോധിച്ച് 100 ല്‍16 മാര്‍ക്കോ അതില്‍
കൂടുതലോ ലഭിക്കുകയാണെങ്കില്‍ ബിപിഎല്‍ മാനദണ്ഡങ്ങളില്‍ ഉള്‍പ്പെടുന്ന കുടുംബമായി
കണക്കാക്കാം.
(മാർക്ക് നൽകുമ്പോൾ ദാരിദ്ര്യസൂചകങ്ങളുടെ ഉപസൂചകങ്ങളില് ഏതെങ്കിലും ഒന്ന്
മാത്രമേ പരിഗണിക്കാന്‍ പാടുള്ളു.)
കൂടുതല്‍ വിവരങ്ങള്‍ക്ക് pdf ലിങ്ക് ക്ലിക്ക് ചെയ്യുക