പൊതുപരിശോധന നടത്തേണ്ട ഉദ്യോഗസ്ഥർ:
പൊതുപരിശോധന നടത്തേണ്ട ഉദ്യോഗസ്ഥർ:
താഴെപ്പറയുന്ന വിഭാഗം ഉദ്യോഗസ്ഥരാണ് :-
A) വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർമാർ
B) അസിസ്റ്റൻറ് സെക്രട്ടറി
C) ഗ്രാമപഞ്ചായത്ത് സെക്രട്ടറി
D) എക്സ്റ്റൻഷൻ ഓഫീസർമാർ ജോയിൻറ് ബി.ഡി.ഒ (RH)
E) ജോയിൻറ് ബി.ഡി.ഒ (EGS)
F) ബ്ലോക്ക് പ്രോഗ്രാം ഓഫീസർ
G) ജില്ലാകളക്ടർ ചുമതലപ്പെടുത്തിയിട്ടുള്ള ജില്ലാതല ഉദ്യോഗസ്ഥർ
H) ജോയിൻറ് പ്രോഗ്രാം കോർഡിനേറ്റർ
i) ഗ്രാമ വികസന കമ്മീഷണർ ചുമതലപ്പെടുത്തിയിട്ടുള്ള സംസ്ഥാനതല ഉദ്യോഗസ്ഥർ.
=======================================================================================================
ഫീൽഡുതല പരിശോധന നടത്തുന്നതിന് VEO മാർക്ക് ഗ്രാമപഞ്ചായത്തിലെ വാർഡുകളുടെ ചുമതല നിശ്ചയിച്ച് ബി.പി.ഒമാർ ഉത്തരവാകേണ്ടതാണ്. ബ്ലോക്കിലെ എക്സ്റ്റൻഷൻ ഓഫീസർമാർ/JBDO (RH) എന്നിവർക്ക് ഗ്രാമ പഞ്ചായത്തുകളുടെ ചുമതലയും ബി.പി.ഒമാർ നിശ്ചയിച്ച് നല്കേണ്ടതാണ്. ഗ്രാമപഞ്ചായത്ത് അസിസ്റ്റൻറ് സെക്രട്ടറി, സെക്രട്ടറി, LSGD - അസിസ്റ്റൻറ് എൻ ജിനിയർ എന്നിവർ പഞ്ചായത്തിലെ പ്രവൃത്തികൾ റാൻഡമായി പരിശോധിക്കേണ്ടതാണ്.
ബ്ലോക്ക് AE, JBDO(EGS), BPO, അസി.എക്സി. എഞ്ചിനീയർ (LSGD) മാർ എന്നിവർ എല്ലാ ഗ്രാമപഞ്ചായത്തിലും റാൻഡമായി പരിശോധന നടത്തേണ്ടതാണ്. ജില്ലാതല ഉദ്യോഗസ്ഥർക്കും ജില്ലാ ക്വാളിറ്റി മോണിറ്റർമാർക്കും ബ്ലോക്കുകളുടെ ചുമതല ജില്ലാ പ്രോഗ്രാം കോർഡിനേറ്റർ നിശ്ചയിച്ച് നല്കേണ്ടതാണ്. ജില്ലാ എൻജിനിയർ, ജോയിന്റ് പ്രോഗ്രാം കോർഡിനേറ്റർ, എക്സി.എഞ്ചിനീയർ PMU, PMGSY എന്നിവർ റാൻഡമായി എല്ലാ ബ്ലോക്കുകളിലും പരിശോധന നടത്തേണ്ടതാണ്.
A ) ബ്ലോക്ക് അക്രഡിറ്റഡ് എൻജിനിയർ
B) LSGD അസിസ്റ്റൻറ് എൻജിനിയർ (ഗ്രാമപഞ്ചായത്ത്)
ബ്ലോക്ക് അസി.എക്സി. എഞ്ചിനീയർ (LSGD)
D) ജില്ലാ എൻജിനിയർ, MGNREGS
E) എക്സി. എഞ്ചിനീയർ PMU, PMGSY
F) ജില്ലാ - സംസ്ഥാനതല ക്വാളിറ്റി മോണിറ്റർമാർ
G) സ്റ്റേറ്റ് എൻജിനിയർ, MGNREGS
A. പൊതുപരിശോധന: പ്രധാനമായും തൊഴുത്ത്, ആട്ടിൻകൂട്, കോഴിക്കൂട്, അസോളടാങ്ക്, കമ്പോസ്റ്റ് പിറ്റ്, സോക്ക്പിറ്റ് തുടങ്ങിയ വ്യക്തിഗത ആസ്തികളുടെ കാര്യത്തിലാണ് ഇപ്രകാരം പരിശോധന നടത്തേണ്ടത്. താഴെപ്പറയുന്ന കാര്യങ്ങളാണ് പരിശോധനയ്ക്ക് വിധേയമാക്കേണ്ടത്
a. ഗുണഭോക്താവിന്റെ തെരഞ്ഞെടുപ്പ് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു നിയമത്തിന്റെ അർഹതാ മാനദണ്ഡ പ്രകാരമാണോ?
b. നിലവിലുള്ള ആസ്തികളുടെ ക്രമപ്പെടുത്തലിനോ അല്ലെങ്കിൽ പുനരുദ്ധാരണത്തിനോ വേണ്ടി തയ്യാറാക്കിയ എസ്റ്റിമേറ്റ് ആണോ?
c. ഗുണഭോക്താവിന്റെ യഥാർത്ഥ ആവശ്യം പരിഗണിച്ചു തന്നെയാണോ ആസ്തി അനുവദിക്കുകയും എസ്റ്റിമേറ്റ് തയ്യാറാക്കുകയും ചെയ്തിട്ടുള്ളത്?
ഓരോ ഗ്രാമപഞ്ചായത്തിലും ഗുണഭോക്തൃ ലിസ്റ്റ് അംഗീകരിച്ചു കഴിഞ്ഞാൽ ചുമതലയുള്ള വി.ഇ.ഒ മാർ വ്യക്തിഗത ആസ്തികൾക്ക് ശുപാർശ ചെയ്തിട്ടുള്ള ഗുണഭോക്താക്കളുടെ അർഹതാ പരിശോധന നടത്തി നിർദ്ദിഷ്ട ഫോറത്തിൽ (അനുബന്ധം 1) സാക്ഷ്യപത്രം നൽകേണ്ടതാണ്. തുടർന്ന് ഓരോ ഗ്രാമ പഞ്ചായത്തിൽ നിന്നും സ്ക്രൂട്ടിനിയ്ക്കായി BPO ലോഗിനിൽ ലഭിക്കുന്ന എസ്റ്റിമേറ്റുകളിൽ നിന്ന് റാൻഡമായി തെരഞ്ഞെടുക്കപ്പെടുന്ന ഗുണഭോക്താക്കളെ താഴെപ്പറയും പ്രകാരം പരിശോധനാ വിധേയമാക്കണം.
i.ഗ്രാമപഞ്ചായത്ത് അസിസ്റ്റൻറ് സെക്രട്ടറി - ഗ്രാമ പഞ്ചായത്തിലെ 10% ഗുണഭോക്താക്കൾ
(എല്ലാ വാർഡുകളിലുമായി)
ii.ഗ്രാമ പഞ്ചായത്ത് സെക്രട്ടറി - ഗ്രാമ പഞ്ചായത്തിലെ 5 % ഗുണഭോക്താക്കൾ (വിവിധ വാർഡുകളിലായി)
iii. ബ്ലോക്ക് എക്സ്റ്റൻഷൻ ഓഫീസർ/JBDO (RH) - ചുമതലയുള്ള ഗ്രാമ പഞ്ചായത്തിലെ 5% ഗുണഭോക്താക്കൾ. (വിവിധ വാർഡുകളിൽ )
iv. JBDO (EGS) - ബ്ലോക്കിൽ ലഭിക്കുന്ന എസ്റ്റിമേറ്റുകളിൽ 10% ഗുണഭോക്താക്കൾ (എല്ലാ ഗ്രാമ പഞ്ചായത്തിൽ നിന്നും റാൻഡമായി തെരഞ്ഞെടുക്കണം)
v. BPO - ബ്ലോക്കിൽ ലഭിക്കുന്ന എസ്റ്റിമേറ്റുകളിൽ 5 % ഗുണഭോക്താക്കൾ എല്ലാ പഞ്ചായത്തിൽ നിന്നും റാൻഡമായി തെരഞ്ഞെടുക്കണം)
vi ജില്ലാതല സ്ക്രൂട്ടിനിയ്ക്ക് എത്തുന്ന എസ്റ്റിമേറ്റുകളുടെ 1 % ജില്ലാ എൻജിനിയറും, 15% ജോയിന്റ് പ്രോഗ്രാം കോർഡിനേറ്ററും പരിശോധനയ്ക്ക് വിധേയമാക്കണം.
vii അസിസ്റ്റൻറ് സെക്രട്ടറി, സെക്രട്ടറി, ബ്ലോക്ക് AE, എക്സ്റ്റൻഷൻ ഓഫീസർമാർ, ജോയിൻറ് ബി.ഡി.ഒ എന്നിവരുടെ പരിശോധനാ റിപ്പോർട്ട് ബ്ലോക്ക് പ്രോഗ്രാം ഓഫീസർ ശേഖരിച്ച് ക്രോഡീകരണ റിപ്പോർട്ട് BPO യുടെ പരിശോധനാ റിപ്പോർട്ടിലെ വിവരങ്ങളും ചേർത്ത് രണ്ടാഴ്ചയിലൊരിക്കൽ (ഓരോ മാസത്തിലെയും
അഞ്ചാമത്തെയും ഇരുപതാമത്തെയും പ്രവൃത്തി ദിനത്തിൽ ജോയിൻറ് പ്രോഗ്രാം കോർഡിനേറ്റർക്ക് സമർപ്പിക്കേണ്ടതാണ്. പരിശോധനയിലെ എന്തെങ്കിലും അപാകത കണ്ടെത്തുന്ന പ്രവൃത്തികളുടെ എസ്റ്റിമേറ്റുകൾ അപാകത പരിഹരിച്ചതിന് ശേഷം മാത്രമേ ബ്ലോക്ക് ലോഗിനിൽ നിന്നും ജില്ലയിലേക്ക് സ്ക്രൂട്ടിനിയ്ക്കായി അയയ്ക്കാൻ പാടുള്ളൂ.
vi മേൽ പരിശോധന മൂലം പുതിയ പ്രവൃത്തികളുടെ സ്ക്രൂട്ടിനിയിൽ കാലതാമസം വരുന്നത് ഒഴിവാക്കുന്നതിന് പ്രവൃത്തി തുടങ്ങാൻ ഉദ്ദേശിക്കുന്ന തിയതിക്ക് ഒരു മാസം മുമ്പെങ്കിലും ഗ്രാമപഞ്ചായത്തുകളിൽ നിന്നും എസ്റ്റിമേറ്റുകൾ തയ്യാറാക്കി ബ്ലോക്കിലും ബ്ലോക്കിൽ നിന്ന് പ്രവൃത്തി തുടങ്ങാനുദ്ദേശിക്കുന്ന തീയതിയ്ക്ക് 10 ദിവസം മുമ്പെങ്കിലും ജില്ലയിലും സ്കൂട്ടിനിയ്ക്ക് സമർപ്പിക്കേണ്ടതാണ്.
B. സാങ്കേതിക പരിശോധന
i) പ്രധാനമായും റോഡുകളുടെയും മെറ്റീരിയൽ ഉപയോഗിച്ചുള്ള മറ്റ് പൊതു ആസ്തികളുടെയും
നിർമാണവുമായി ബന്ധപ്പെട്ട പരിശോധനയാണ് നടത്തേണ്ടത്.
ii) പ്രവൃത്തി തുടങ്ങുന്നതിനു മുമ്പ് എല്ലാ പ്രവൃത്തികളുടെയും നിർമ്മാണത്തിനായി ഇറക്കിയിട്ടുള്ള
സാധനസാമഗ്രികൾ എസ്റ്റിമേറ്റിൽ പറഞ്ഞ അളവിലും ഗുണനിലവാരത്തിലും പ്രവൃത്തി സ്ഥലത്ത്
ഇറക്കി സ്റ്റാക്ക് ചെയ്ത് എം.ബുക്കിൽ രേഖപ്പെടുത്തിയിട്ടുണ്ടോയെന്ന് ബ്ലോക്ക് അക്രഡിറ്റഡ് എൻജിനീയർ പരിശോധിച്ച് ഉറപ്പുവരുത്തുകയും സൈറ്റ് ഡയറിയിൽ അത് രേഖപ്പെടുത്തേണ്ടതുമാണ്. കൂടാതെ എസ്റ്റിമേറ്റ് സൈറ്റ് കണ്ടീഷൻസ് അനുസരിച്ചാണ് തയ്യാറാക്കിയിരിക്കുന്നതെന്ന് പരിശോധിച്ച് ഉറപ്പു വരുത്തേണ്ടതാണ്.
ii) ഗ്രാമ പഞ്ചായത്തിലെ ആകെ റോഡ് അടക്കമുള്ള പൊതു മെറ്റീരിയൽ പ്രവൃത്തികളുടെ 10% ഗ്രാമ പഞ്ചായത്ത് LSGD AE പരിശോധിച്ച് സാധന സാമഗ്രികൾ എസ്റ്റിമേറ്റിൽ പറഞ്ഞ അളവിലും ഗുണനിലവാരത്തിലും പ്രവൃത്തി സ്ഥലത്ത് ഇറക്കി സ്റ്റോക്ക് ചെയ്തിട്ടുണ്ടെന്ന് ഉറപ്പു വരുത്തേണ്ടതും സൈറ്റ് ഡയറിയിൽ അത് രേഖപ്പെടുത്തേണ്ടതുമാണ്. കൂടാതെ എസ്റ്റിമേറ്റ് സൈറ്റ് കണ്ടീഷൻസ് അനുസരിച്ചാണ് തയ്യാറാക്കിയിരിക്കുന്നതെന്ന് പരിശോധിച്ച് ഉറപ്പു വരുത്തേണ്ടതുമാണ്. ഇതിനായി തൊഴിലുറപ്പു പദ്ധതിയിൽ ഏറ്റെടുക്കുന്ന മുഴുവൻ മെറ്റീരിയൽ പൊതു പ്രവൃത്തികളുടെയും ലിസ്റ്റ് എസ്റ്റിമേറ്റ് പകർപ്പ് സഹിതം അക്രഡിറ്റഡ്ഓവർസിയർ എൻജിനീയർ, LSGD AEയ്ക്ക് കൈമാറേണ്ടതാണ്.
iv) ബ്ലോക്ക് പഞ്ചായത്തിലെ ആകെ റോഡ് അടക്കമുള്ള പൊതു മെറ്റീരിയൽ പ്രവൃത്തികളുടെ 2% ബ്ലോക്ക് പഞ്ചായത്ത് LSGD അസി.എക്സി. എഞ്ചിനീയർ പരിശോധിച്ച് സാധന സാമഗ്രികൾ എസ്റ്റിമേറ്റിൽ പറഞ്ഞ അളവിലും ഗുണനിലവാരത്തിലും പ്രവൃത്തി സ്ഥലത്ത് ഇറക്കി സ്റ്റോക്ക് ചെയ്തിട്ടുണ്ടെന്ന് ഉറപ്പു വരുത്തേണ്ടതും സൈറ്റ് ഡയറിയിൽ അത് രേഖപ്പെടുത്തേണ്ടതുമാണ്. കൂടാതെ എസ്റ്റിമേറ്റ് സൈറ്റ് കണ്ടീഷൻസ് അനുസരിച്ചാണ് തയ്യാറാക്കിയിരിക്കുന്നതെന്ന് പരിശോധിച്ച് ഉറപ്പു വരുത്തേണ്ടതുമാണ്. ഇതിനായി തൊഴിലുറപ്പു പദ്ധതിയിൽ ഏറ്റെടുക്കുന്ന മുഴുവൻ മെറ്റീരിയൽ പൊതു പ്രവൃത്തികളുടെയും ലിസ്റ്റ് എസ്റ്റിമേറ്റ് പകർപ്പ് സഹിതം, LSGD അസി. എക്സി. എഞ്ചിനിയർക്ക്, ബ്ലോക്ക് അക്രഡിറ്റഡ് എൻജിനിയർ കൈമാറേണ്ടതാണ്.
A . പൊതു പരിശോധന:
തൊഴിലുറപ്പു പദ്ധതി പ്രവൃത്തി നടക്കുമ്പോൾ താഴെപ്പറയുന്ന കാര്യങ്ങൾ പരിശോധനാ വിധേയമാക്കണം -
a) തൊഴിലുറപ്പു നിയമപ്രകാരം അനുവദനീയമായ പ്രവൃത്തിയാണോ?
b) മസ്റ്റർ റോൾ, എസ്റ്റിമേറ്റ്, സൈറ്റ് ഡയറി എന്നിവ പരിശോധനയ്ക്ക് ലഭ്യമാണോ ?
c) മസ്റ്റർ റോളിൽ ഉൾപ്പെട്ട തൊഴിലാളികൾ തന്നെയാണോ പ്രവൃത്തിയെടുക്കുന്നത്?
ഹാജരാകാത്ത തൊഴിലാളികളുടെ വിവരം മസ്റ്റർ റോളിൽ രേഖപ്പെടുത്തിയിട്ടുണ്ടോ? ഹാജർ
രേഖപ്പെടുത്തിയ തൊഴിലാളികൾ എല്ലാം പ്രവൃത്തി സ്ഥലത്ത് സന്നിഹിതരാണോ?
d ) എസ്റ്റിമേറ്റിൽ പറഞ്ഞിട്ടുള്ള പ്രകാരമാണോ പ്രവൃത്തി നടക്കുന്നത്? തൊഴിലാളികൾക്ക്
എസ്റ്റിമേറ്റ് അനുസരിച്ച് ഏറ്റെടുക്കേണ്ട പ്രവൃത്തി സംബന്ധിച്ച് വ്യക്തമായ ധാരണയുണ്ടോ?
e)പ്രവൃത്തി സ്ഥലത്ത് കേന്ദ്ര ഗ്രാമവികസന മന്ത്രാലയം നിഷ്കർഷിച്ച പ്രകാരമുള്ള CIB സ്ഥാപിച്ചിട്ടുണ്ടോ?
f ) പ്രവൃത്തി സ്ഥലത്ത് കുടിവെള്ളം, പ്രഥമ ശുശ്രൂഷാകിറ്റ്, തണൽ, ബൂട്ട്, കയ്യുറ തുടങ്ങിയവ
ലഭ്യമാക്കിയിട്ടുണ്ടോ? 5 വയസ്സിനു താഴെയുള്ള അഞ്ചാ അതിലധികമോ കുട്ടികൾ ഉള്ളയിടങ്ങളിൽ ആയയെ ചുമതലപ്പെടുത്തിയിട്ടുണ്ടോ?
g ) തൊഴിലാളികളുടെ ജോബ് കാർഡ് പണിസ്ഥലത്ത് ലഭ്യമാണോ? ജോബ് കാർഡിൽ ആവശ്യമായ രേഖപ്പെടുത്തലുകൾ സമയബന്ധിതമായി വരുത്തിയിട്ടുണ്ടോ?
h) തൊഴിലുറപ്പു നിയമപ്രകാരമുള്ള അവകാശങ്ങളെ സംബന്ധിച്ച് തൊഴിലാളികൾക്ക് വ്യക്തമായ
ബോധ്യമുണ്ടോ?
i) പരിശീലനം ലഭിച്ചയാൾ ആണോ മേറ്റായി നിയോഗിക്കപ്പെട്ടിട്ടുള്ളത്?
j) മേറ്റ് സ്വന്തം ഉത്തരവാദിത്വം ശരിയായി നിര്വഹിക്കുന്നുണ്ടോ ?
പ്രവൃത്തി നടക്കുമ്പോഴുള്ള പൊതു പരിശോധന ചുവടെ പറയും പ്രകാരമുള്ള ഉദ്യോഗസ്ഥർ നടത്തണം:
i) വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ: ചുമതലയുള്ള വാർഡുകളിലെ മുഴുവൻ പ്രവൃത്തികളും
i) ഗ്രാമപഞ്ചായത്ത് അസിസ്റ്റൻറ് സെക്രട്ടറി - ഗ്രാമ പഞ്ചായത്തിലെ 10% പ്രവൃത്തികൾ
ii) ഗ്രാമ പഞ്ചായത്ത് സെക്രട്ടറി - ഗ്രാമ പഞ്ചായത്തിലെ 5% പ്രവൃത്തികൾ
iv) ബ്ലോക്ക് എക്സ്റ്റൻഷൻ ഓഫീസർ/JBDO (RH) * ചുമതലയുള്ള ഗ്രാമ പഞ്ചായത്തിലെ 5% പ്രവൃത്തികൾ.
v) JBDO (EGS) - ബ്ലോക്കിൽ നടക്കുന്ന പ്രവൃത്തികളിൽ 10% (എല്ലാ ഗ്രാമ പഞ്ചായത്തിൽ നിന്നും റാൻഡമായി തെരഞ്ഞെടുക്കണം)
vi) BPO - ബ്ലോക്കിൽ നടക്കുന്ന പ്രവൃത്തികളിൽ 5% (എല്ലാ ഗ്രാമ പഞ്ചായത്തിൽ നിന്നും റാൻഡമായി തെരഞ്ഞെടുക്കണം)
vii) ജെ.പി.സി - ജില്ലയിൽ നടക്കുന്ന 1% പ്രവൃത്തികൾ
viii ജോയിൻറ് ബി.ഡി.ഒ, ബി.പി.ഒ, ജെ.പി.സി എന്നിവർ ഫീൽഡുതല പരിശോധനയ്ക്കു പുറമേ ഗ്രാമ പഞ്ചായത്തുകൾ സന്ദർശിച്ച് കേന്ദ്ര ഗ്രാമവികസന മന്ത്രാലയം നിർദ്ദേശിച്ച പ്രകാരമുള്ള വർക്ക് ഫയലുകൾ, എം ബുക്കുകൾ, രജിസ്റ്ററുകൾ, പദ്ധതി നിർവ്വഹണവുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട രേഖകൾ തുടങ്ങിയവ കൃത്യമായി എഴുതി സൂക്ഷിക്കുന്നു എന്നു പരിശോധിച്ച് ഉറപ്പു വരുത്തേണ്ടതാണ്.
ix ) ഇതിനു പുറമേ ജില്ലാ പ്രോഗ്രാം കോർഡിനേറ്റർ നിയോഗിക്കുന്ന ജില്ലാതല ഉദ്യോഗസ്ഥരും ഗ്രാമവികസന കമ്മിഷണർ നിയോഗിച്ചിട്ടുള്ള സംസ്ഥാന തല ഉദ്യോഗസ്ഥരും പരിശോധന നടത്തേണ്ടതാണ്.
x ) വി.ഇ.ഒ, അസിസ്റ്റൻറ് സെക്രട്ടറി, സെക്രട്ടറി, എക്സ്റ്റൻഷൻ ഓഫീസർമാർ, ജോയിൻറ് ബി.ഡി.ഒ എന്നിവരുടെ പരിശോധനാ റിപ്പോർട്ട് ബ്ലോക്ക് പ്രോഗ്രാം ഓഫീസർ ശേഖരിച്ച് ബി.പി.ഒ പരിശോധനാ റിപ്പോർട്ടിലെ വിവരങ്ങളും ചേർത്ത് ക്രോഡീകരണ റിപ്പോർട്ടു സഹിതം രണ്ടാഴ്ചയിലൊരിക്കൽ (ഓരോ മാസത്തിലെയും അഞ്ചാമത്തെയും ഇരുപതാമത്തെയും പ്രവൃത്തി ദിനത്തിൽ) ജോയിൻറ് പ്രോഗ്രാം കോർഡിനേറ്റർക്ക് സമർപ്പിക്കേണ്ടതാണ്. ജോയിൻറ് പ്രോഗ്രാം കോർഡിനേറ്ററുടെ പരിശോധനാ റിപ്പോർട്ട് രണ്ടാഴ്ചയിലൊരിക്കൽ മിഷൻ ഡയറക്ടർക്ക് സമർപ്പിക്കണം.
പ്രവൃത്തി പൂർത്തിയായിക്കഴിഞ്ഞുള്ള പരിശോധന
A. പൊതു പരിശോധന.
പ്രവൃത്തി അവസാനിച്ചു കഴിഞ്ഞാൽ പൊതു പരിശോധനയിൽ താഴെപ്പറയുന്ന കാര്യങ്ങൾ പരിശോധനാ വിധേയമാക്കണം
a) എസ്റ്റിമേറ്റ് പ്രകാരമുള്ള പ്രവൃത്തികൾ നടന്നിട്ടുണ്ടോ?
b) പ്രവൃത്തിയെ സംബന്ധിച്ച എല്ലാ വിവരങ്ങളും അടങ്ങിയ CB സ്ഥാപിച്ചിട്ടുണ്ടോ?
c) തുടർപരിപാലനം ആവശ്യമുള്ള പ്രവൃത്തികളിൽ അത് ഉറപ്പു വരുത്തിയിട്ടുണ്ടോ?
d) പ്രവൃത്തി ഫയലുകളും രേഖകളും ശരിയായി എഴുതി സൂക്ഷിച്ചിട്ടുണ്ടോ?
പ്രവൃത്തി പൂർത്തീകരിച്ച ശേഷമുള്ള പൊതു പരിശോധന താഴെപ്പറയും പ്രകാരം നടത്തേണ്ടതാണ്.
i) വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ:- ചുമതലയുള്ള വാർഡുകളിലെ 30% പ്രവൃത്തികൾ
i) ഗ്രാമപഞ്ചായത്ത് അസിസ്റ്റൻറ് സെക്രട്ടറി - ഗ്രാമ പഞ്ചായത്തിലെ 10% പ്രവൃത്തികൾ
ii) ഗ്രാമ പഞ്ചായത്ത് സെക്രട്ടറി - ഗ്രാമ പഞ്ചായത്തിലെ 5% പ്രവൃത്തികൾ
iv) ബ്ലോക്ക് എക്സ്റ്റൻഷൻ ഓഫീസർ/BDO (RH) - ചുമതലയുള്ള ഗ്രാമ പഞ്ചായത്തിലെ 5% പ്രവൃത്തികൾ.
v) JBDO (EGS) - ബ്ലോക്കിലെ പ്രവൃത്തികളിൽ 10% (എല്ലാ ഗ്രാമ പഞ്ചായത്തിൽ നിന്നും റാൻഡമായി തെരഞ്ഞെടുക്കണം)
vi) BPO ബ്ലോക്കിലെ പ്രവൃത്തികളിൽ 5% (എല്ലാ ഗ്രാമ പഞ്ചായത്തിൽ നിന്നും റാൻഡമായി തെരഞ്ഞെടുക്കണം)
vi) ജില്ലയിലെ പ്രവൃത്തികളുടെ 0.5% ജോയിന്റ് പ്രോഗ്രാം കോർഡിനേറ്റർ പരിശോധനയ്ക്ക് വിധേയമാക്കണം
viii) ഗ്രാമവികസന കമ്മിഷണർ നിയോഗിച്ചിട്ടുള്ള സംസ്ഥാനതല ഉദ്യോഗസ്ഥരും പരിശോധന നടത്തേണ്ടതാണ്.
B . വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ, അസിസ്റ്റൻറ് സെക്രട്ടറി, സെക്രട്ടറി എക്സ്റ്റൻഷൻ ഓഫീസർമാർ, ജോയിന്റ് ബി.ഡി.ഒ എന്നിവരുടെ പരിശോധനാ റിപ്പോർട്ട് ബി.പി.ഒ ശേഖരിച്ച് ക്രോഡീകരണ റിപ്പോർട്ട് സഹിതം രണ്ടാഴ്ചയ്ക്കുള്ളിൽ (ഓരോ മാസത്തേയും അഞ്ചാമത്തെയും ഇരുപതാമത്തെയും പ്രവൃത്തിദിനം) ജെ.പി.സിയ്ക്ക് സമർപ്പിക്കേണ്ടതാണ്.
റിപ്പോര്ട്ട് ഡൌണ്ലോഡ് -->